Saturday, July 16, 2011

അപൂർണമെൻ കാവ്യം

അപൂർണമെൻ കാവ്യം
എങ്കിലുമതിനക്ഷരങ്ങളിൽ
ഞാനൊഴുക്കാൻ ശ്രമിക്കും
യാഥാർഥ്യത്തെ...
എന്റെ ഭൂമിയെ...
മനുഷ്യന്റെയുടലളവുകൾതേടും
 പരിവർത്തനമിഴിയിലെൻ
സ്വപ്നവുമുണരില്ല
എന്റെ സ്വപ്നങ്ങളുടെ
അപൂർണകാവ്യമൊരു
മഞ്ഞുതുള്ളിപോൽ കുളിർന്നതും
സൗഗന്ധികസുഗന്ധമുള്ളതെന്നും
ആകാശവാതിലുകളറിയുന്നു
നശ്വരതയിലനശ്വരതതേടും
ജീവതന്മാത്രയിലെഴുതുമൊരു
മൃദുലമാം വാക്കിനെയൊരിക്കലും
ഒളിപാർക്കും മിഴികൾക്കായ്
നിവേദിക്കാനാവില്ലെനിക്ക്...
ഈറൻപ്രഭാതമേ!
നീ കൈയേറ്റാലും
ഭൂമിയുടെ മൺചിരാതുകൾ...

No comments:

Post a Comment