Friday, July 15, 2011

ശാന്തിനികേതൻ

പാതിവഴിയിലുലഞ്ഞൊരു
ദിനാന്ത്യത്തിൽ കാണാനായി
തണുത്ത കുളിരിൻ
പുറംചട്ടയുമായൊരു പുസ്തകം
ശാന്തിനികേതൻ...
അരികിലെ നിരുന്മേഷമാം
നിമിഷങ്ങൾ വീഴ്ത്തിയ
മനസ്സുപോലുമാപുസ്തകത്തിൽ
പതിഞ്ഞ മൃദുവാക്കിനുണർവിൽ
പുനരുദ്ധരിക്കപ്പെടുമ്പോൾ
ഹൃദ്സ്പന്ദനങ്ങളേ
എന്തിനൊരു മേൽക്കോയ്മയുടെ
ധീക്ഷണമാം ആപ്തവാക്യങ്ങൾതേടി
മനസ്സിനെ വേദനിപ്പിക്കണം?
അമൃതുതുള്ളിയുമായ് മഴപെയ്യുമ്പോൾ,
ആകാശഗോളങ്ങളുടെ നിയന്ത്രണഗതിയുടെ
കരങ്ങളിൽ വിശ്വാസമേറ്റാനായിരുന്നുവല്ലോ
ശാന്തിയുടെ നികേതനമെഴുതിയ
വിശ്വകവി പറഞ്ഞുകൊണ്ടേയിരുന്നത്...

No comments:

Post a Comment