Thursday, July 14, 2011

മഴ

മുളം കാടുകളിലുടക്കി
നിന്നൊരു സ്വരമെൻ
ഹൃദയതന്ത്രിയിൽ
തൊട്ടുണന്നപ്പോൾ
കദനകുതൂഹലമെന്നാരോ
പറഞ്ഞു
എങ്കിലുമവിടെയമൃതുതൂവി
അമൃതവർഷിണിയുണരാൻ
ഞാനാ സ്വരത്തിലൊരു
മഴതുള്ളിയിട്ടു
മഴതുള്ളികളിലൂടെ
നടന്നുനീങ്ങും
ഒരു മൊഴിയുണർന്നു
അതിൽ നിന്നൊഴുകീ
മഴയുടെ സംഗീതം.....

No comments:

Post a Comment