നക്ഷത്രമിഴിയിൽ
ആകാശമെനിക്കേകി
ആദ്യക്ഷരം
നക്ഷത്രങ്ങളതിൽ മിന്നി
പിന്നീടായിരുന്നു
ചുറ്റുവിളക്ക്തെളിയിക്കും
സായന്തനമെനിക്കൊരു
ജപമാലയേകിയത്
ഒരു പ്രദോഷസന്ധ്യയിൽ
മഴപെയ്യും വഴിയിലൊഴുകും
മഴതുള്ളികളിൽ
ഞാൻ കണ്ടു
ഒരു കാവ്യഭാവം
കൊഴിയും പൂവുകളെഴുതി
നശ്വരമാം നിമിഷങ്ങളുടെ
നിർമമാമൊരു കാവ്യം
എഴുതപ്പെടാനാവാത്തൊരു
കാവ്യം തേടി സമുദ്രതീരത്തിലൂടെ
നടന്നു ഞാൻ..
സന്ധ്യയുടെ വർണങ്ങൾ
ചാലിച്ച കടൽതീരത്തിരുന്നു
കാണും ചക്രവാളമെഴുതി
അസ്പർശ്യതയുടെ ദൃശ്യത..
അതിലൊരു നക്ഷത്രമിഴിയിൽ
ഞാൻ കണ്ടു
എന്നെതന്നെ...
No comments:
Post a Comment