മാഞ്ഞുപോയൊരു മിഴിനീർക്കണം
എഴുതും വിരലിലുണങ്ങിമായും
മിഴിനീർക്കണമേ!
നിന്നെ സൂക്ഷിച്ചിക്കാനിന്നെൻ
മിഴികൾക്കാവില്ല...
ഘനീഭവിക്കുമോരോനീർതുള്ളിയും
ഹൃദയത്തിൻ തന്ത്രികളിൽ
വീണുടയുമ്പോളൊഴുകാനാവാതെ
നീ മാഞ്ഞതുമൊരത്ഭുതം..
മഴക്കാലങ്ങളിലൊരാമ്പൽക്കുളത്തിനരികിൽ
തളിർക്കും ഗ്രാമവും
ചിലമ്പുകളൂരിവച്ചൊരു
തുടർക്കഥയെഴുതും നേരം
അരികിലാരോ തിരയുന്നവോ
മാഞ്ഞുപോയൊരു
മിഴിനീർക്കണം...
ഒരു ദു:ഖകാവ്യം.....
No comments:
Post a Comment