മഴ പെയ്തുകൊണ്ടേയിരുന്നു
മൗനത്തിന്റെ ശബ്ദമുയർന്നുയർന്നു
മുഴങ്ങിയ മദ്ധ്യാഹ്നത്തിലിരുന്ന്
ശരത്ക്കാലമെഴുതിയ
തീഗന്ധമുള്ള വാക്കുകളൊന്നാകെ
മേഘഗർജമായ്, മഴയായ് പെയ്ത
നാളിലൊരുമഴതുള്ളിയിൽ
ഞാൻ കണ്ടു എന്നെതന്നെ
പിന്നെയേതോ നിഴൽപ്പാടിൽ
തൊട്ടുണർന്ന പകചെപ്പുകളിലൊളിഞ്ഞ
മഷിതുള്ളിവീണുപടർന്ന
ആകാശത്തിന്റെയൊരിതളിലും
മിഴിയിൽ പ്രകാശവുമായനേകം
നക്ഷത്രങ്ങളെ കണ്ടു....
ഈറൻസന്ധ്യയുടെയിരുളുവീഴാത്ത
മൺവിളക്കിൽ തെളിയും
പ്രകാശത്തിൽ എനിയ്ക്ക്
കേൾക്കാനായി
സന്ധ്യാമന്ത്രം പോലെയുണരുമെൻ
ഹൃദ്സ്പന്ദനങ്ങൾ..
മുന്നിലുയർന്ന ശൂന്യവൃത്തങ്ങൾ
മായ്ച്ചുണരുമെൻമനസ്സിലും
മഴ പെയ്തുകൊണ്ടേയിരുന്നു...
No comments:
Post a Comment