മിഴികളിൽ കവിതയായ് വിരിയുമൊരു നക്ഷത്രം
സായാഹ്നമഴയ്ക്കരികിൽ
ജപമണ്ഡപത്തിലിരുന്നെഴുതും
ഭൂമീ
പ്രദക്ഷിണവഴിയിൽ
തണൽമരങ്ങൾക്കുമിടയിലൂടെ
കാണുമാകാശച്ചെരിവിൽ
വൈകിയെത്തുമാർദ്രനക്ഷത്രം
മിന്നുമ്പോൾ
നെരിപ്പോടുകളുടെ പുകയില്ലാത്ത
ഓട്ടുവിളക്കിൻ പ്രകാശത്തിൽ
അറവാതിലിൽ ഭൂമീ നിനക്കായ്
ഞാൻ നേദിയ്ക്കാം
ദശപുഷ്പങ്ങൾ,
ആകാശത്തിലെയൊരു
വിരിയുമൊരു നക്ഷത്രം...
സായാഹ്നമഴയ്ക്കരികിൽ
നിഴൽ മാഞ്ഞൊരു ഗ്രാമത്തിൽ
സന്ധ്യ തീർഥസ്നാനം കഴിഞ്ഞെത്തുംജപമണ്ഡപത്തിലിരുന്നെഴുതും
ഭൂമീ
പ്രദക്ഷിണവഴിയിൽ
നിനക്കായി ഞാനൊരുക്കിവയ്ക്കാം
ഒരക്ഷരമാല്യം...
മാഞ്ഞുപോയ ഋതുക്കൾക്കും
കുടമാറ്റം ചെയ്യുംമാഞ്ഞുപോയ ഋതുക്കൾക്കും
തണൽമരങ്ങൾക്കുമിടയിലൂടെ
കാണുമാകാശച്ചെരിവിൽ
വൈകിയെത്തുമാർദ്രനക്ഷത്രം
മിന്നുമ്പോൾ
നെരിപ്പോടുകളുടെ പുകയില്ലാത്ത
ഓട്ടുവിളക്കിൻ പ്രകാശത്തിൽ
അറവാതിലിൽ ഭൂമീ നിനക്കായ്
ഞാൻ നേദിയ്ക്കാം
ദശപുഷ്പങ്ങൾ,
ആകാശത്തിലെയൊരു
നക്ഷത്രം
മിഴികളിൽ കവിതയായ് വിരിയുമൊരു നക്ഷത്രം...
No comments:
Post a Comment