Thursday, July 14, 2011

കവിതപോലെയൊരു കടൽ

അരികിലൊരു
ശംഖിലാദ്യമൊഴുകീ
കവിതപോലെയൊരു
കടൽ
ഉലഞ്ഞകടലിലൊരുദിനമൊഴുകി
ഒരു പരിഭവത്തിൻ മുത്ത്
പിന്നെയൊരുമഷിപുരണ്ട
കടലാസിൽ തൊട്ടുണർന്നു
ദിഗന്ത വിടവുകൾ...
പിന്നെയൊരു പ്രണയകാവ്യം
അതിനരികിലൊരു ഋതുമാറ്റം..
ഭൂപാളങ്ങൾക്കിടയിൽ
ഹോമപാത്രങ്ങളിൽ പുകയുമഗ്നി,
നിഴൽപ്പെരുമാറ്റങ്ങൾ,
അഗ്നിചുറ്റിയ  വാക്കുകൾ
പിന്നെയാത്മാവ് മാഞ്ഞ
നിശ്ബദതീരങ്ങളിൽ
ഉടഞ്ഞ ശംഖു കാണാനായി
അതിലൂടെ കടലൊഴുകിമായുന്നതും കണ്ടു
ഒരു കവിതപോലെ.....

No comments:

Post a Comment