Friday, July 8, 2011

ചുമരെഴുത്തുകൾ

മഴക്കാലസംഗീതത്തിനിടയിലും
ഓർമ്മചിന്തുകളുലതീയിലുരുക്കി
ഭൂതകാലത്തെയോർമ്മപ്പെടുത്തും
വർത്തമാനകാലമേ,
ഓർമ്മകളുടെ ഭാണ്ഡമഴിച്ചെന്നും നീട്ടും
ചുമരെഴുത്തകളേ,
ഓർമ്മതെറ്റുകൾ കാച്ചികുറുക്കി
നിവേദിക്കും കാലമേ,
ദിവ്യപ്രബോധനങ്ങളെ,
ഭൂപ്രദിക്ഷണവഴിയിലെ
വർത്തമാനകാലത്തിൻ
ചിത്രതാഴുകളുലയ്ക്കാതിരുന്നാലും...
ത്രികാലങ്ങളുടെ ചെപ്പിൽ
സൂക്ഷിക്കുവാനുമോർമ്മിക്കുവാനും
പിന്നെയൊന്നുമുണ്ടാവുകയുമില്ല...

No comments:

Post a Comment