Saturday, July 9, 2011

സ്മൃതിവിസ്മൃതികൾ

പ്രിയമെന്നെഴുതിയൊരപ്രിയസത്യം
മായ്ക്കും ദൈന്യം..
അതിനുള്ളിൽ മഞ്ഞുപോൽ
മാഞ്ഞുപോകും യാഥാർഥ്യം
ഇലച്ചീന്തുകളിൽ നിന്നിറ്റുവീഴുമൊരു
ചന്ദനസുഗന്ധമുള്ള പ്രഭാതം...
ഏറിയാലൊരു സായാഹ്നം
വരെയെത്തും മധ്യാഹ്നത്തിന്റെ രോഷം
പിന്നെ നിഴൽ പിൻവലിയും
ദിനാന്ത്യങ്ങളുടെ അവലോകനം..
നാലുമണിപ്പൂവുകളെഴുതും സാക്ഷ്യം..
തുരുത്തുകളിൽ
തുടർക്കഥയെഴുതിയെഴുതി
മാഞ്ഞുപോവും സ്മൃതിവിസ്മൃതികൾ
നടന്നുനീങ്ങും നേരം
കൈയിൽ നിന്നുർന്നുവീണതും
അക്ഷരങ്ങളായിരുന്നുവോ
കരിഞ്ഞ താമരയിലകളോടൊപ്പം....

No comments:

Post a Comment