Tuesday, July 5, 2011

 മഴതുള്ളി

സായന്തനസ്വപ്നമേ!
മഴയുടെയാർദ്രഭാവം
നുകർന്നൊരുവരിക്കവിതയിൽ
മയങ്ങും നേരമോ
ഉടയും പകലിൻചെപ്പിൽ
നിന്നൊരായിരം നിഴലുകൾ
നിന്നെ മൂടിയത്
ചന്ദനക്കാപ്പണിഞ്ഞ
ശിലാദൈവങ്ങൾക്ക് മുന്നിൽ
മിഴി പൂട്ടി നിൽക്കുമ്പോഴോ
പ്രദക്ഷിണവഴിയിൽ
ശംഖനാദമുയർന്നത്
അതിരുകളിൽനിന്നതിരുകളിലൂടെ
അളന്നുനീക്കിയൊടുവിൽ
ലോകം  ചുരുങ്ങിയപ്പോൾ
കൈവിരലിൽ മുത്തുപോലെയിരുന്ന 
സ്വപ്നമേ
നിന്റെയുള്ളിലിന്നും
ഒരു മഴതുള്ളി
മനോഹരമായ
കവിതയുടെയാദ്യസർഗം പോലെ
മിന്നും മഴതുള്ളി...

No comments:

Post a Comment