Monday, July 11, 2011

മഴതുള്ളിക്കവിത

ഒരു സ്വരമുണർത്താൻ
വീണക്കമ്പികളിൽ വിരൽതൊട്ടപ്പോൾ
അതുലഞ്ഞു, മുറിഞ്ഞു.....
മുറിഞ്ഞ തന്ത്രിയിൽ നിന്നുമൊഴുകീ
അനേകമനേകം സ്വരങ്ങൾ..
അവയൊഴുകിയൊരു കടൽതിരയേറി
ചിത്രാംബരിയിൽതൊട്ട്
വ്യോമമാർഗത്തിലെത്തി
അമൃതവർഷിയിണിയായ്
ഭൂമിയിലേയ്ക്കൊഴുകി
പ്രദക്ഷിണവഴിയിൽ
ഭൂമിയാമഴതുള്ളികളെന്റെ
കൈയിലേക്കിറ്റിച്ചു
അതായിരുന്നു..
എന്റെയാദ്യകവിത
ചന്ദനക്കുളിർമ്മയുള്ള
മഴതുള്ളിക്കവിത...

No comments:

Post a Comment