Monday, July 11, 2011

കവിതയുറങ്ങിയ ശംഖ്

ഒരിയ്ക്കലെന്നോ
ഒരു ഹൃദയം കണ്ടു
പറന്നു നടക്കും ഹൃദയം
അതിനുള്ളിലെന്തെന്നറിയാനായ്
കുറെയേറെ ശ്രമിച്ചു
വഴികളിലെ ചില്ലുകളിലുടക്കി
ഋതുക്കൾ മറയുന്നതു കണ്ടു
തിരിയെ നടക്കാനായില്ല
അപ്പോഴേയ്ക്കുമവിടെയെല്ലാം
ചില്ലുകൂടാരങ്ങളുയർന്നിരുന്നു
അവയുമുടഞ്ഞുകൊണ്ടേയിരുന്നു
അപ്പോഴേയ്ക്കും ഹൃദയം
സമയം തെറ്റിയ നിഴൽഘടികാരവുമായ്
പർവതഗുഹയിലെ മൗനമായ്
മാറിയിരുന്നു....
പിന്നെയൊരിക്കലുമാ
ഹൃദയത്തെ കാണാനായില്ല
തിരികെ നടക്കുമ്പോൽ
ചില്ലുകഷണങ്ങൾക്കിടയിലൊരു
കദനകുതൂഹലമുയർന്നു
അതിനരികിൽ
അവശേഷിച്ചതൊരു കടൽശംഖ്
കടലെഴുതി സൂക്ഷിച്ച
കവിതയുറങ്ങിയ ശംഖ്....

No comments:

Post a Comment