എഴുതിതീരാത്ത അദ്ധ്യായമേ!
എഴുതിതീരാത്ത അദ്ധ്യായമേ
നിന്നെയൊന്നടച്ചുതാഴിട്ടു
ഭദ്രമായ്പൂട്ടിയെവിടെയെങ്കിലും
ഒന്നൊളിക്കാനായെങ്കിൽ...
ഒന്നുമൊന്നുമറിയാതെ
ആകാശനക്ഷത്രങ്ങൾ
കാണാനാവുമൊരു
തുരുത്തിലേയ്ക്കൊരു വഞ്ചിതുഴഞ്ഞു
പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ...
ഉടഞ്ഞചില്ലുകളൊതുക്കി
ഒളിവാതിലടച്ചുപൂട്ടി കാലം
പിന്നിൽ നിന്നു മാഞ്ഞുപോയിരുന്നുവെങ്കിൽ
അടച്ചുപൂട്ടീയജാലകമുലച്ചകത്തേയ്ക്ക്
തണൽവൃക്ഷശിഖരങ്ങൾ
താഴ്ന്നുവരാതിരുന്നുവെങ്കിൽ
ഭൂപ്രദക്ഷിണവഴിയിലിങ്ങനെ
അക്ഷരങ്ങളെ തേടിയെൻ
ഹൃദ്സ്പന്ദനങ്ങൾ
കടലുപോലെയുലയുകമില്ലായിരുന്നു...
എഴുതിതീരാത്ത അദ്ധ്യായത്തിനു കമന്റ് എഴുതി തീരുന്നില്ല:)
ReplyDelete