Thursday, July 28, 2011

മിഴി രണ്ടിലും
ആകാശമേ!
പറഞ്ഞാലും
ദിശതേടി കടലൊഴുകുമോ?
അറിയില്ല..
എന്റെയറിവുകൾ പരിമിതം
നൗരുവാൻ എന്നാൽ
ഞാൻ സമുദ്രതീരത്തേയ്ക്ക്
നടക്കുന്നു..
ഭൂമിയുടെയതിരുകൾ, 
കടലുകൾ തേടിനടന്നൊരു
നാളിലെന്നോ
മുന്നിൽ വന്നൊരു
തുരുത്ത്...
നൗരു എന്നൊരു മൺതുണ്ട്
കണ്ടുമറന്നൊരത്ഭുതങ്ങൾ..
എന്റെയറിവുകൾപരിമിതം
രാവും പകലുമെനിക്ക്
ചുറ്റും തിരിയും ഗ്രഹങ്ങളേ 
അറിഞ്ഞാലും
സൂര്യായനത്തിനായൊരാര്യഭട്ട
മെനഞ്ഞെടുക്കാൻ
പരീക്ഷണശാലയും
യന്ത്രങ്ങളും എന്റെ കൈവശമില്ല
സൂര്യനകലെ...
ഭൂമിയെനിക്കരികിൽ
തളിരിലതുമ്പിലെനിക്ക്
കാണാം ഭൂമിയെ
മിഴി രണ്ടിലും
അതിലൊരു പ്രകാശത്തിൻ
നുറുങ്ങുവെട്ടവും..

3 comments:

  1. നൗരു എന്നൊരു മൺതുണ്ട്???????????????? ഇതെന്താ? എനിക്ക് മനസ്സിലായില്ല. വിശദ്ദീകരിക്കാമോ?

    ReplyDelete
  2. നൗരുവാൻ എന്നാൽ
    ഞാൻ സമുദ്രതീരത്തേയ്ക്ക്
    നടക്കുന്നു..:() ഈ കവിത ഒരക്ഷരം മനസ്സിലായില്ല

    ReplyDelete
  3. Anju,
    Nauru is small nation in Commonwealth
    Ref from Google
    Republic of Nauru and formerly known as Pleasant Island, is an island nation in Micronesia. Its nearest neighbour is Banaba Island in Kiribati, 300 km to the east. Nauru is the world's smallest island nation, covering just 21 square kilometres (8.1 sq mi) The name "Nauru" may derive from the Nauruan word Anáoero, which means "I go to the beach

    ReplyDelete