മഴതുള്ളികൾ
കാൽക്കീഴിലൂടെ
ഒഴുകിമാഞ്ഞ മണൽതരികൾ
കടലിലേയ്ക്കൊഴുകിയപ്പോൾ
മഴതുള്ളികൾ
കാതിൽ സ്വകാര്യം പറഞ്ഞു
മഴയിലൊഴുകി
കടത്തുവഞ്ചി തുഴഞ്ഞ്
ചക്രവാളത്തിലുണരുന്ന
നക്ഷത്രലോകത്തിലെ
വിളക്കുകൾ
കൈയിലേറ്റി നമുക്ക് നടക്കാം
മഴയിലൂടെ നടക്കുമ്പോൾ
ചുറ്റിലും ഇരുണ്ട വനങ്ങളുടെ
സംഗീതമുയരും
ആളൊഴിഞ്ഞ ആൽത്തറയിൽ
പെയ്ത മഴ കരിങ്കൽപ്പടിയിൽ
അല്പനേരമിരുന്ന്
കുത്തുവിളക്കിൽ
നിറഞ്ഞുതുളുമ്പിയൊഴുകി
ഒരു തുള്ളിമഴ കൈയിലേറ്റി നിന്ന
ആലിലയിലൂടെ ഒരു
കടലുണരുന്നതും കാത്ത്
ഞാനുമിരുന്നു.
No comments:
Post a Comment