യുഗം
അയോദ്ധ്യയിൽ
വിഭജനരേഖയിലൂടെ
സരയുവിൽ മുങ്ങിയൊഴുകീ
ഒരു യുഗം
അടിക്കുറിപ്പുകളിൽ
നിന്നകന്നു പോകുന്നു
ആത്മാർഥത
അവിടെയൊഴുകുന്ന
കൃത്രിമചായക്കൂട്ടുകളിൽ
അസ്തമയസൂര്യന്റെ
ആത്മവിലാപം
ഭൂമിയുടെ ഋതുക്കളിലെ
നറും ചായങ്ങളിൽ നിറയുന്ന
പ്രകൃതിയുടെ ഉത്തരീയങ്ങളിൽ
സ്വപ്നങ്ങൾ നെയ്യുന്ന മഴ
മഴയുടെ സ്വപ്നങ്ങളിൽ
നിന്നകലെയൊഴുകുന്ന
അർഥബോധം നഷ്ടമായ
മൂടുപടങ്ങളിലെ
ഏതു ചായക്കൂട്ടിലാണിപ്പോൾ
അർഥശൂന്യമായ ആ മൗനം
സരയൂവിലൊഴുകിമാഞ്ഞ
അയോദ്ധ്യ....
ചിന്തയാം പാല്ക്കടല്‍ സമകാലികതയുടെ
ReplyDeleteകടക്കോലാല്‍ കടഞ്ഞെടുത്ത കവിതാമൃത്