ഉൾക്കടൽ
കൽത്തൂണുകളിലുറഞ്ഞ
ശിലാരൂപങ്ങളിലെ മൗനമായ്
വാക്കുകൾ മായുന്നതിനായ്
പുഴ തപസ്സു ചെയ്യുന്ന
അസ്വസ്ഥതീരങ്ങൾ കടന്ന്
സാമ്രാജ്യങ്ങളുപേക്ഷിച്ച
ബോധിവൃക്ഷത്തണലിലെത്തിയ
ഭൂമിയുടെയരികിൽ
നിർനിമേഷം നിന്നു ആകാശം.
സാമ്രാജ്യങ്ങളിലുയരുന്ന
പതാകകളെ തേടിയൊഴുകിയ
മഹാനദിപ്രവാഹങ്ങളിൽ
വീണുടയാത്ത വാക്കുമായ്
കൽത്തൂണുകളിലുറഞ്ഞു മായാത്ത
കടലിനരികിലിരിക്കുമ്പോൾ
കടലെന്നോടു പറഞ്ഞു
ഭൂമിയോടൊപ്പം
ഉൾക്കടലിലേയ്ക്കൊഴുകുക....
No comments:
Post a Comment