Tuesday, September 7, 2010

ഗ്രാമം

കിഴക്കേ ചക്രവാളം
കുത്തുവിളക്കുകളിൽ
പ്രകാശവുമായി വന്ന
പ്രഭാതത്തിൽ
ഗ്രാമം നെയ്യാമ്പൽക്കുളത്തിൽ
മുങ്ങിതോർത്തി
ആൽത്തറയിലെ
ധ്യാനമണ്ഡപത്തിൽ
സഹസ്രനാമമുരുവിടുമ്പോൾ
ഇലഞ്ഞിമരങ്ങൾക്കരികിലൂടെ
കരിയിലപ്പക്ഷികളുലച്ച
കരിയിലകളെ മെല്ലെ മാറ്റി
ഒരിളംകാറ്റ് പ്രഭാതത്തിന്റെ
ധൂപഗന്ധങ്ങളാവഹിച്ച്
തുളസിമണ്ഡപത്തിൽ
വലം വച്ച്
ഗ്രാമം ദ്വീപായി മാറുന്ന
ആറ്റുവക്കിനരികിലൂടെ
മെല്ലെയൊഴുകി നീങ്ങുമ്പോൾ
മനസ്സേ നീയുണരുക
വാക്കുകൾക്കുള്ളിലെ
അക്ഷരങ്ങളുടെ
സൗമ്യസ്പർശങ്ങളിൽ

2 comments:

  1. "മനസ്സേ നീയുണരുക
    വാക്കുകൾക്കുള്ളിലെ
    അക്ഷരങ്ങളുടെ
    സൗമ്യസ്പർശങ്ങളിൽ "
    ഇതാണെന്റെയും പ്രാർത്ഥന.
    പിന്നെ ബ്ലോഗിനെപ്പറ്റി ചോദിച്ചതിനു മറുപ്ടി അറിയില്ല. ക്ഷമിക്കണം.

    ReplyDelete
  2. അരിപ്പൊയിടുമായി കാലമപ്പോള്‍
    മൂര്‍ദ്ധാവു പൃഥിയോടടുപ്പിച്ചു കോലം വരയ്ക്കും
    ഗ്രാമം പുഴയിലിറങ്ങിയപ്പോഴേക്കുമുരുവിട്ടു
    കഴിഞ്ഞിരിക്കും ഓം തത് സവിതുര്‍ വരേണ്യം...

    ReplyDelete