Thursday, September 16, 2010

ഋതുഭേദങ്ങൾ

മാന്ത്രികദണ്ഡിലെ
നക്ഷത്രം പോലെ
മിന്നിയ ഒരു പൂവിന്റെ
സ്വപ്നമിഴിയിൽ നിന്നും
മെല്ലെയുണർന്ന
പുലർകാലം എന്റെയരികിൽ
വന്നു പറഞ്ഞു
പ്രഭാതത്തിന്റെ
സൗമ്യമായ വാക്കുകൾ

മൂടൽമഞ്ഞിൽ തഴുതിട്ടു വയ്ക്കുക
ശൈത്യം കടന്ന്
വേനൽ വരും വരെ...
പിന്നെ മഴയിലൂടെ ഒരു
ഋതു വരും
വസന്തത്തിൽ പൂമൊട്ടുകൾക്കുള്ളിൽ
വാക്കുകളെയൊതുക്കി സൂക്ഷിക്കുക
പൂവായ് വിടർന്നു വരും വരെ,
പൂക്കാലം കൊഴിയും വരെ.
അതിനപ്പുറം ഭൂമിയുടെ
ശരത്ക്കാലം
അതിലങ്ങനെ കനലായെരിയട്ടെ
വാക്കുകൾ
ഉലത്തീയിൽ ഉരുകിയുരുകി
സ്വർണ്ണമാകും വരെ.....

3 comments:

  1. "വസന്തത്തിൽ പൂമൊട്ടുകൾക്കുള്ളിൽ
    വാക്കുകളെയൊതുക്കി സൂക്ഷിക്കുക
    പൂവായ് വിടർന്നു വരും വരെ"
    ഇഷ്ടമായീവരികൾ

    ReplyDelete
  2. വസന്തത്തിൽ പൂമൊട്ടുകൾക്കുള്ളിൽ
    വാക്കുകളെയൊതുക്കി സൂക്ഷിക്കുക
    പൂവായ് വിടർന്നു വരും വരെ

    ഇഷ്ടമായീവരികൾ

    ReplyDelete
  3. To
    Kalavallabhan
    അഭിപ്രായത്തിനു നന്ദി

    ReplyDelete