നക്ഷത്രവിളക്കുകൾ
ആകാശത്തിന്റെയരികിൽ
അനന്തകോടി നക്ഷത്രങ്ങളിലെ
വെളിച്ചമുണർന്ന മിഴിയിൽ
ഭൂമി ഒരു ചെറിയ വലിയ
അത്ഭുതമായ്, ഗോവർദ്ധനമായ്
എന്റെ മുന്നിലുയരുമ്പോൾ
മഴപെയ്തൊഴിയുന്ന
മനസ്സിലുണർന്ന സ്വപ്നമേ
നീയെനിക്കായ് തന്നു
നക്ഷത്രവിളക്കുകൾ,
ശരറാന്തലുകൾ,
ദീപാവലിമൺചിരാതുകൾ
വെളിച്ചമുണരുന്ന
കിഴക്കേ ചക്രവാളം
ചക്രവാളത്തോളമെത്തിനിൽക്കുന്ന
കടൽ
സ്വപ്നങ്ങളുടെ കടൽത്തീരമേ
നിന്റെയരികിലിരിക്കുമ്പോൾ
ഓർമകളെല്ലാം മേഘങ്ങളായി
പറന്നകലുന്നു
വിളക്കുമായ് നക്ഷത്രങ്ങൾ
അരികിലെത്തുന്നു.....
No comments:
Post a Comment