Thursday, September 2, 2010

മഴതുള്ളികൾ


 ഒരു മേഘമിഴിയിലെ
മഴതുള്ളികളിലൊഴുകിയ
പ്രദോഷസന്ധ്യയിൽ
ദൂരെദൂരെയൊരു
ലോകത്തിനരികിൽ
ഒരു കടലിടുക്കിൽ
വെളിച്ചംതെളിഞ്ഞു വന്നു
പായ്ക്കപ്പലുകളിൽ
സ്വപ്നങ്ങളുമായ് യാത്ര
ചെയ്യുന്നവരുടെ 
വിളക്കുകളിൽ നിന്നുയരുന്ന
പ്രകാശത്തിൽ കടലൊഴുകി
നിലാവു മാഞ്ഞ
മഴക്കാലസന്ധ്യയിൽ
എവിടെയോ വീണുടഞ്ഞ
ഒരു വാക്കിന്റെ അനുഭവങ്ങളുടെ
ആന്ദോളനങ്ങളിൽ
മഴതുള്ളികളൊഴുകി
വിളക്കുമരങ്ങൾ ചില്ലുകൂടുകൾക്കുള്ളിൽ
മഴതുള്ളികളിൽ മിന്നിയ
വെളിച്ചം കെടാതെ സൂക്ഷിച്ചു
കടൽ മഴയുടെ സംഗീതമായി

No comments:

Post a Comment