Wednesday, September 15, 2010

യാത്ര

കുനിഞ്ഞ ശിരസ്സുമായി
പതാകകൾക്കിടയിലൂടെ
അവനിറങ്ങി വന്നപ്പോൾ
കൈയിൽ ശേഷിച്ചത്
ശൂന്യതയുടെ ഒരു മുഖപടം
അവന്റെയന്തരാത്മാവ്
അവനെയുപേഷിച്ചു
വിലകുറഞ്ഞ തുകൽബാഗിലെ
വിലകുറഞ്ഞ നിറഞ്ഞ പണത്തിൽ
അവൻ പുതിയ പ്രണയമാഘോഷിച്ചു
സ്തുതിപാലകരുടെയിൽ
അവൻ അവനെ പ്രദർശനവസ്തുവാക്കി
ഘോഷയാത്രകൾക്കിടയിൽ
ആഘോഷങ്ങളിൽ
അവന്റെ പതാകകൾ വീണ്ടും താണു
ആ പതാകകൾക്കരികിൽ
വന്നവന്റെ മനസ്സാക്ഷി ചോദിച്ചു
നീന്നെ ഞാനറിയില്ലല്ലോ
നീയേത്?
തുകൽ ബാഗിലെ പണത്തിലേയ്ക്ക്
നോക്കി അവൻ ചിരിച്ചു
ആ ചിരി കേൾക്കാൻ നിൽക്കാതെ
അവന്റെ മനസ്സാക്ഷി
യാത്രയായി...

1 comment:

  1. പുതിയ പ്രണയമാഘോഷിക്കാനെന്തിനു
    മനസ്സാക്ഷി. അതിനു വിലകുറഞ്ഞ
    തുകൽ ബാഗിലിപ്പോൾ അവനൊരുപാട്
    പണമുണ്ട്

    ReplyDelete