Wednesday, September 8, 2010

മഴതുള്ളികൾ

ഒരു തുടർക്കഥയുടെ
അവസാനമെന്ന പോൽ
മേഘമിഴിയിലൂടെ മഴതുള്ളികൾ
പനിനീരരുവി പോലൊഴുകിയ
നിലാവെളിച്ചം മാഞ്ഞ
നക്ഷത്രങ്ങളുറങ്ങിയ രാത്രിയിൽ
ചില്ലുകൂടിനുള്ളിലെ
വെളിച്ചത്തിനരികിലിരുന്ന്
ഭൂമിയെഴുതിയ വാക്കുകളിൽ
നിലവറയിൽ മാഞ്ഞ
മൗനത്തിനപ്പുറം മുഴങ്ങിയ
മഴയുടെ സംഗീതമായിരുന്നു
ഇടറി വീണ രാത്രിയുടെ
ഓർമതെറ്റുപോൽ
മഷി വീണുണങ്ങിയ
കടലാസുതുണ്ടുകളിലൂടെ
കാലം നടന്നു നീങ്ങിയ വഴിയിൽ
മഴ പെയ്തൊഴിയുമ്പോൾ
ഭൂമി അറവാതിൽക്കൽ
ചില്ലുകൂടിനുള്ളിലെ
വെളിച്ചത്തിനരികിൽ
രാത്രിമഴയോടൊപ്പം
ഉറങ്ങാതെയിരുന്നു..

No comments:

Post a Comment