Sunday, September 5, 2010

 ഇന്ത്യ


ഇന്ത്യ സ്വതന്ത്രരാജ്യം
ഇന്ത്യയുടെ സ്വാതന്ത്ര്യം
പലരായി വിഭജിച്ചെടുത്തിരിക്കുന്നു
പട്ടുകിഴികളിൽ പണമെണ്ണിയെണ്ണി
അവർ ഇന്ത്യയ്ക്കകത്തു തന്നെ
അനേകം ഇന്ത്യയെ പണിയുന്നു
പത്രതാളുകളിലെ
കറുത്ത മഷി പുരണ്ട ഇന്ത്യ
ഗാന്ധിയെ
ചിതയിലേയ്ക്കടുത്തുവച്ച ഇന്ത്യ
ഗ്രാമങ്ങളിലുറങ്ങുന്ന ഇന്ത്യ
സൗഹൃദം ഭാവിച്ചു മനസ്സാക്ഷി
തീറെഴുതി വിൽക്കുന്ന
ആദരീണയരായ
ഉന്നതരുടെ ഇന്ത്യ
അവർക്ക് സ്തുതിപാടുന്ന
മഷിതുള്ളികളുടെ ഇന്ത്യ
മഷിതുള്ളികളിലൊഴുകുന്ന
കറുത്ത പുഴയാണു നീ
നിന്നെയീ ഭൂമിയ്ക്കറിയില്ല
ഇന്ത്യയ്ക്കും...

No comments:

Post a Comment