Friday, September 3, 2010

മഞ്ഞുതുള്ളികൾ

മേഘനാദങ്ങളിലുലയാത്ത
മനസ്സേ!
കവിത തേടി നടന്ന
ആകാശഗോപുരങ്ങളിൽ
ഇന്ദ്രധനുസ്സുമായ് വന്ന
ദേവലോകത്തിനപ്പുറം
ചന്ദനമരങ്ങൾ പൂക്കുന്ന
നൈശ്രേയസ്സത്തിലേക്ക്
നടന്നു നീങ്ങുക
ഇന്ദ്രധനുസ്സിലെ
ശരങ്ങളൊടുങ്ങിയിരിക്കുന്നു
അവിടെ രംഗഗോപുരങ്ങൾ
ഗോവർദ്ധനഗിരിയുടെ
ഭാരം മറക്കാൻ
ആഘോഷങ്ങളിലേക്ക്
നടന്നുനീങ്ങുന്നു
പ്രഭാതങ്ങളിൽ മിഴിതുറക്കുന്ന
പൂവുകളുടെയിതളുകളിലെ
മഞ്ഞുതുള്ളികളിൽ
സ്വപ്നം പോലെയുണരുന്ന
വാക്കിൽ കവിതയുണരാൻ
മനസ്സേ
കാലത്തിനൊപ്പം
നടന്നുനീങ്ങുക....

1 comment:

  1. വാക്കിൽ കവിതയുണരാൻ
    മനസ്സേ
    കാലത്തിനൊപ്പം
    നടന്നുനീങ്ങുക....

    ReplyDelete