Saturday, September 4, 2010

ഉൾക്കടൽ

ദിനരാത്രങ്ങളിലൊഴുകിയ
നിമിഷങ്ങളിലൊന്നിനെ
സൂക്ഷിച്ചു വയ്ക്കാൻ
ഓർമകൾക്ക് പോലുമാവില്ല
എഴുതി മാറ്റപ്പെട്ട
കടലാസുകളെല്ലാം
കാറ്റിൽ പറന്നുപോയി
അതിലെ മഷിതുള്ളികൾ
പോലും മഴയിലൊഴുകിപ്പോയി
ഭൂമിയുടെ വഴിയിൽ
നിന്ന ഗ്രാമത്തിന്റെ
പൂക്കാലങ്ങളിലെയോർമകൾ
നിറയുന്ന സോപാനത്തിലിരുന്ന്
ലോകത്തിന്റെയരങ്ങിൽ
നടക്കുന്ന ആട്ടക്കലാശങ്ങൾ
കാണുന്ന കടലേ
നിന്റെയുള്ളിന്റെയുള്ളിലെ
സ്പന്ദനതാളങ്ങളിൽ
ഞാനുമൊഴുകുന്നു
ഉൾക്കടലായ്

No comments:

Post a Comment