Saturday, September 4, 2010

മഴതുള്ളികൾ

മഴയൊഴുകുമ്പോൾ
ഞാനുറങ്ങാതെയിരുന്നു
രാത്രിമഴയുടെ സംഗീതം
വീണക്കമ്പികളിലുണരുന്ന
സ്വരങ്ങളിൽ
അമൃതവർഷിണിയായി
നിറയുമ്പോൾ
മഴയിലുറങ്ങാതെ
നിഴൽപ്പാടില്ലാത്ത
പൂമുഖപ്പടിയിലിരുന്ന്
ചരൽക്കല്ലുകൾക്കിടയിൽ
തുളുമ്പുന്ന മഴതുള്ളികൾ
മുത്തുപോലെയൊഴുകുന്ന
രാത്രിയുടെ വഴിയിൽ
മിഴികളിൽ മഴ
സ്വപ്നമായുണരുമ്പോൾ
ഞാനുമൊരു മഴതുള്ളിയായി..

No comments:

Post a Comment