Friday, September 3, 2010

അഭിനയം

അരങ്ങിലഭിനയിക്കുവാൻ
ചായം തേച്ച് മുഖം മിനുക്കിയങ്ങനെ
അവനൊരുങ്ങുന്നു
അഭിനയിച്ചഭിനയിച്ച്
വീണെഴുനേറ്റ്
മനസാക്ഷിയ്ക്ക്
ചായം പൂശാനാവാതെ
വിഷമപർവങ്ങളിലുലഞ്ഞ്
മുഖത്തു ചിരിപൂശിയങ്ങനെ
അഭിനയം തുടരുക
അഭിനയം കഴിഞ്ഞ് ചമയങ്ങളും
കോപ്പുകളും അഴിച്ചു വയ്ക്കുമ്പോൾ
ഒഴുകുന്ന പുഴയവനോട് ചോദിക്കും
നീ തന്നെയോയത്
അപ്പോളവൻ പറയും
അതൊരു മുഖപടമായിരുന്നു
മുഖമൊഴുകിപ്പോയ
മനസ്സാക്ഷിക്കിടുന്ന
മുഖപടം

No comments:

Post a Comment