ശരത്ക്കാലം
എഴുതി തീർക്കാനാവാത്ത
ഉൾക്കടലിന്റെ ഉള്ളൊഴുക്കിനെ
അച്ചടിമഷിപുരട്ടി
അപസ്വരങ്ങളാക്കി മാറ്റിയ
വേനൽത്തീരങ്ങളിലെ
അഗ്നിശിലകളിൽ വീണുടയാതെ
ഭൂമി നടന്ന മഴക്കാലനിറവിനപ്പുറം
വസന്തർത്തുവിലെ സ്വപ്നങ്ങളുടെ
വൃക്ഷശാഖകളിൽ നിന്നും
പൂക്കളായ് വിടരേണ്ട
കവിതയുടെ ഒരോ ശിഖരത്തിലും
കരിമഷി പുരട്ടിയാഹ്ളാദിച്ച
കാലത്തിനപ്പുറം
ഒരു ശരത്ക്കാലം ഭൂമിയെ
കാത്തിരുന്നു
കത്തിയാളിയ കനൽച്ചിറകിലും
തളിരിട്ട ഒരിലപോലെ
നനുത്ത കുളിർ പോലെ
സായം സന്ധ്യയിലെ
കുളിർകാറ്റിന്റെ സംഗീതം പോലെ....
ഇവിടേക്കു വരുമ്പോള്‍ കരുതേണം
ReplyDeleteകൈയ്യിലൊരു പോപ്പിയോ , ജോണ്‍സണോ
പിന്നെയൊരു കപ്പലും കൂടെയുണ്ടാകണം
കടലുമുള്‍ക്കടലും താണ്ടുന്നതിനുമായി
എപ്പോഴുമെത്തി അഭിപ്രായമേകിയാല്‍
തീര്‍ന്നിടുമീ മൌലിലെ മഷിയത്രയും.
മൌസിലെ, എന്നു തിരുത്തി വായിക്കണേ ദയവായി
ReplyDelete