Friday, September 10, 2010

അക്ഷരങ്ങൾ

പലയർഥതലങ്ങളിൽ
വ്യാഖ്യാനങ്ങളെഴുതിയെഴുതി
മഷിപ്പാടുകൾക്കിടയിൽ
മാഞ്ഞുപോയ സ്നേഹതുരുത്തുകളിൽ,
വറ്റിപ്പോയ ജലാശയങ്ങളിൽ
നിന്നെത്രയോ അകലെ,
അകലെയൊരു ലോകത്തിൽ
പുനർജനിച്ച മനസ്സേ
നിന്റെയുള്ളിലെഴുതേണ്ട
സുവർണ്ണലിപികൾ തേടി
എത്രയോ മഞ്ഞുകാലങ്ങളും
വേനൽക്കാലങ്ങളും മാഞ്ഞിരിക്കുന്നു
കീറിമുറിച്ച ആകാശത്തിന്റെ
നിടിലത്തിലൂടെയൊഴുകിയ
മഴയിൽ
അകലെ പുനരുദ്ധാരണത്തിനൊരുങ്ങുന്ന
പതാകകളിലെ
വർണ്ണമൊഴുകി മായുമ്പോൾ
കാലത്തിന്റെ കോറിവരയ്ക്കപ്പെട്ട
കടലാസിലായ് നിമിഷങ്ങൾ
യുദ്ധം ചെയ്യുന്ന തൂലികതുമ്പിൽ
വീണു മരിയ്ക്കാത്ത മനസ്സേ
വസന്തം പൂക്കാലമായ് വിരിയുമ്പോൾ
നിന്നിലെഴുതി നിറയ്ക്കാൻ
പൂവിതളുകളായ് അക്ഷരങ്ങളുണരട്ടെ....

No comments:

Post a Comment