Monday, September 6, 2010

ഉൾക്കടൽ

ഒരിക്കൽ പണ്ടെങ്ങോ
എഴുത്തോലയിലെഴുതിയ
ഒരു കാവ്യം പോലെ
ഒഴുകിപ്പോയ കാലം മറച്ച
അതിരുകളിൽ
വീണുടഞ്ഞ ഓർമയുടെ
ചില്ലുജാലകങ്ങളുടഞ്ഞു
വിരൽതുമ്പിൽ കോറിയ
മുറിവു വേഗമുണങ്ങി
ഇന്നെഴുതുമ്പോൾ
വിരൽതുമ്പിൽ പൂക്കളുണരുന്നു
മൃദുവായി അവ വാക്കിന്റെയുള്ളിൽ
മഞ്ഞുതുള്ളിയായി വീഴുന്നു
വിരൽതുമ്പിലൂടെ ഓടിപ്പോകുന്ന
കാലത്തിനപ്പുറമൊഴുകിയ
കടലിന്റെ പ്രകമ്പനങ്ങളെ
ഉള്ളിലേയ്ക്കൊതുക്കിയ
ഉൾക്കടൽ തേടിയൊഴുകുന്ന
മറ്റൊരു കടലായി ഞാനും മാറി

No comments:

Post a Comment