Sunday, August 8, 2010

സമുദ്രസ്പന്ദനങ്ങൾ

ഈറനണിഞ്ഞ പുലർകാലം
കുളിരുമായൊഴുകിനീങ്ങിയ വഴിയിൽ
കാലരഥചക്രങ്ങളിലുലഞ്ഞ
കടൽത്തീരമണലിൽ
സ്വപ്നം നെയ്യുന്ന
കടൽക്കാറ്റിലൊഴുകിയ
കരകാണാക്കടലിൽ
വഞ്ചിതുഴഞ്ഞു പോയ തിരകൾ
കാണാതെ പോയ
ധ്യാനമണ്ഡപങ്ങളിൽ
മിഴിപൂട്ടിയിരുന്ന വാക്കുകൾ
ഗുഹാമൗനങ്ങളുറങ്ങിയ
കടലിടുക്കകളിലൂടെ
നടന്നു നീങ്ങുമ്പോൾ
വാക്കുകളുടെ അർഥം തേടി
ആകാശത്തിനരികിൽ
ഈറൻ മേഘങ്ങൾ
കലശക്കുടങ്ങളുമായ്
തപസ്സിരുന്നു

No comments:

Post a Comment