Saturday, August 14, 2010

മഴതുള്ളികൾ

മനസ്സിൽ ശരത്ക്കാലമുണർന്ന
ഒരു നാളിൽ എന്നെ തേടി വന്ന
ഒരു കടൽത്തീരം
അകലെ ആകാശചെപ്പിലെ
സന്ധ്യയിൽ നിറയുമ്പോൾ
ഞാൻ പോലുമറിയാതെ
ഭൂമി എന്റെ നിറമായി മാറി
പിന്നെ ഒരു ശൈത്യകാലത്തിലുറഞ്ഞ
മരണത്തിന്റെ ഗന്ധമുള്ള
പാതിരാപ്പൂചൂടാൻ മറന്ന
ധനുമാസത്തിൽ
ഭൂമി എനിയ്ക്ക് ചുറ്റും
നിശ്ചയബോധമില്ലാതെ നടന്നു
പിന്നോട്ട് നടക്കാനാവാത്ത
കാലത്തിനരികിൽ
മഴതുള്ളികൾ വീഴുമ്പോൾ
ഭൂമി എനിയ്ക്കായി
ഗോവർദ്ധനമായിയുയർന്നു
അതിനരികിൽ മൗനം മറന്ന
മഴതുള്ളികളുടെ
വാക്കായി ഞാൻ മാറി...

No comments:

Post a Comment