ഹൃദ്സ്പന്ദനങ്ങൾ
ഹൃദയം ജീവയാത്രയിലെവിടെയോ
തീറെഴുതി വിറ്റ്
ഹൃദയമില്ലാതെയലയുന്ന
ഒരാത്മാവിനെ ഇന്നലെ
കൈതപ്പൂക്കൾക്കിടയിലൂടെ
ഒഴുകുന്ന പുഴയോരത്തു കണ്ടു
മഞ്ഞിന്റെ നേരിയ
മുഖാവരണത്തിൽ
വന്ന പ്രഭാതം
മഴമേഘങ്ങളൊഴുകുന്ന
ആകാശത്തിൽ
മങ്ങിക്കത്തിയ വിളക്കുകൾ കെടാതെ
ചില്ലുകൂടിലൊളിപ്പിച്ചുസൂക്ഷിച്ചു
ആൽത്തറയിൽ നിരന്ന
നിഗൂഢതയുടെ
കലശങ്ങളിലെ തീർഥജലത്തിൽ
പവിത്രമുറങ്ങുമ്പോൾ
ഹൃദ്സ്പന്ദനങ്ങളിൽ
ദ്രുതതാളമായ് കടലുണർന്നു....
No comments:
Post a Comment