അവൻ മുന്നിലൂടെ നടന്നു നീങ്ങുമ്പോൾ
ബങ്കിം ചാറ്റർജിയുടെ വന്ദേമാതരവും
ടാഗോറിന്റെ രാഷ്ട്രഗാനവും
ഹൃദയസ്പന്ദത്തൊലൊഴുകുന്ന
സ്വതന്ത്രഇൻഡ്യയുടെ
വാനമ്പാടി പാടിയ പാട്ടുമായുണരുന്ന
ഭൂമി നീയെന്തേ അഭിനയകലയുടെ
ആദ്യപാഠങ്ങൾ ഹൃദിസ്ഥമാക്കാതിരുന്നത്
യവനികക്കുള്ളിൽ ചായം തേച്ചൊരുങ്ങുന്ന
കിരീടമില്ലാത്ത രാജഹൃദയങ്ങളുടെ
പർവതമകുടങ്ങളിൽ
നിന്നിനിയും കാണാം
ത്രിവർണപതാകയുടെ
ആദ്യനിറം
തീയാളുന്ന അശോകപ്പൂക്കളുടെ
സായന്തനവർണ്ണം
No comments:
Post a Comment