മഴക്കാലനിറവിൽ
വൃക്ഷശാഖകളിൽ
തുള്ളിപെയ്യുന്ന മഴതുള്ളികളിൽ
ഇലച്ചീന്തുകൾ കുളിർന്നു
നിൽക്കുമ്പോൾ
രാജമല്ലിപ്പൂക്കൾക്കിടയിലൂടെ
കാണുന്ന ആകാശത്തിനരികിൽ
മഴക്കാലമേഘങ്ങൾ
പർവതശിഖരത്തിനരികിൽ
മറയുന്നതു കണ്ടു
താഴവാരങ്ങളിൽ വിരിഞ്ഞ
കസവലുക്കിട്ട പൂക്കളിലൂടെ
ശ്രാവണം നടന്നകലുമ്പോൾ
സ്വപ്നചെപ്പുകൾ തുറന്ന്
ഭൂമിയൊരുക്കിയ പൂക്കളങ്ങളിൽ
പൂക്കാലമുണർന്നു വന്നു..
No comments:
Post a Comment