സാഗരസ്പന്ദനങ്ങൾ
ആകാശത്തിന്റെ നേരിയ
മറ നീക്കി വന്ന നക്ഷത്രമിഴിയിൽ
തെളിഞ്ഞ നിറദീപങ്ങൾ
കൈയിലേറ്റി നിന്ന സ്വപ്നങ്ങൾ
നിലാവു തൂവിയ കടൽത്തീരത്ത്
വന്നിരുന്നപ്പോൾ
രാത്രി കടൽത്തീരത്തുറങ്ങാതെ
തിരകളെയെണ്ണിയിരുന്നു
കടൽ വാരിയെറിഞ്ഞ
മണൽത്തരികളെണ്ണി
കാലം പർവതഗുഹകളിലെ
ധ്യാനനിരതമായ
മൗനത്തിലൊളിക്കുമ്പോൾ
കടലിന്റെയാന്ദോളനങ്ങളിലുറങ്ങാനാവാതെ
ചക്രവാളം നക്ഷത്രമിഴിയിലെ
സ്വപ്നങ്ങളെണ്ണിയിരുന്നു...
No comments:
Post a Comment