ത്രിവർണപതാക
സ്വാതന്ത്ര്യദിനത്തിന്റെ
ഓർമപ്പൂക്കളിൽ
ഒരു ഋണം ബാക്കി
സ്വതന്ത്രമാവാത്ത
ചിന്താസരണികൾ
അവിടേയ്ക്കെത്തിനോക്കുന്ന
അപരിചിതർ
സ്വതന്ത്രമാവാത്ത മനസ്സുമായ്
അലയുന്ന ആത്മാക്കൾ
സ്വാതന്ത്ര്യം വിലങ്ങുവീണ ഒരു വാക്ക്
അതിരുകളിലെ സംഘർഷങ്ങളിൽ
വീണുടയാതെ
ത്രിവർണപതാകയുമായ്
ഹിമാലയത്തിലെ
മഞ്ഞിന്റെ നൈർമല്യവുമായുണരുന്ന
ഭൂമിയുടെ വന്ദേമാതരഗാനം
വിലങ്ങുകൾപ്പുറമുണരുന്ന
സ്വതന്ത്രഗാനം.
No comments:
Post a Comment