കടുംതുടി
കനൽത്തീയുമായ് വന്ന
വേനൽക്കാലം
കണ്ണീനീർത്തുള്ളികൾ
വറ്റിയ ഉറവകളെ
വിഹ്വലമാക്കുമ്പോൾ
കനകാംബരപൂക്കളിൽ
കത്തിയ ഓറഞ്ചുനിറമാർന്ന
ചിരിപൂവുകൾ
കണ്ടമ്പരന്ന ഒരു പുഴ
അതിശയമാർന്നൊഴുകിയ
വഴികളിൽ നിന്നു
നടന്നു നീങ്ങിയ ഭൂമിയുടെയരികിൽ
കാലത്തെയുണർത്തുന്ന
കൈലാസത്തിലെ
കടുംതുടി കേട്ടുണർന്ന
ചക്രവാളത്തിനരികിലായ്
കടൽ പാടി
സിന്ധുഭൈരവി...
No comments:
Post a Comment