വേനൽപാടുകൾ
ഉണർവിന്റെ പല്ലവിയിൽ നിന്നും
വ്യതിചലിച്ച്
അപസ്വരങ്ങളുടെ അനുപല്ലവിയുമായ്
അരികിലെത്തിയലോസരപ്പെടുത്തുന്ന
സമുദ്രതിരകളേ
നിങ്ങൾക്കായ്
പാടാൻ എന്റെ കൈയിൽ
കല്പനസ്വരങ്ങളിന്നില്ല
വഴിയിലെ തണൽമരങ്ങൾ കരിഞ്ഞ
വേനൽപ്പാടുകളിൽ
നിഴൽ തേടി നടന്ന പഴയ
ഭൂമി ഇന്നു നിഴൽപ്പാടുകളില്ലാത്ത
ഒരു ചെറിയ ലോകത്തിന്റെ
മതിൽക്കെട്ടിനുള്ളിനുള്ളിലെ
നാലമ്പലത്തിൽ മൗനം മറന്ന
വാക്കായി മാറിയിരിക്കുന്നു
വെളിച്ചവുമായണയുന്ന
ഓട്ടുവിളക്കിൽ പ്രഭാപൂരിതമായ
ഒരു സന്ധ്യയരികിലിരുന്നെഴുതുന്ന
പുതിയ സ്വരമായ്
ഭൂമി യാത്രതുടരുന്നു..
അറിയാമോ ഞാന്‍ പിന്തുടരുന്ന
ReplyDeleteബ്ലോഗാണിത്. സംശയമുണ്ടെങ്കില്‍
എന്റെ പ്രൊഫൈയില്‍ കാണൂ.
എന്നിട്ടും പോക്കു വെയിലേല്ക്കാന്‍
എന്തേ അമാന്തം.