Saturday, August 14, 2010

സാഗരസ്പന്ദനങ്ങൾ

നക്ഷത്രങ്ങളുടെ തിളക്കം
സൂക്ഷിക്കുന്ന
ഓട്ടുവിളക്കുകൾ
തുളസിമണ്ഡപത്തിൽ
വച്ചു നടക്കുമ്പോൾ
പനിനീരു തൂവുന്ന
മഴതുള്ളികളോട് സ്വകാര്യം
പറഞ്ഞ ഭൂമീ
നിന്നെയനിക്കറിയാം
നിന്റെ ഹൃദ്സ്പന്ദനങ്ങൾ
എന്റെ മഹാധമിനികളിലെ
രക്തപ്രവാഹത്തിലുണരുമ്പോൾ
കടൽ തുടിയിടുന്ന
ശംഖുകൾ കൈയിലേറ്റി
ഞാൻ കടൽത്തീരമണലിലിരിക്കുന്നു
ആ ശംഖുകൾക്കുള്ളിൽ
ഞാനൊളിപ്പിക്കുന്നു
ഭൂമീ നീയെനിക്കായി തന്ന
ഈ കടലിന്റെ സംഗീതം....

No comments:

Post a Comment