Thursday, August 12, 2010

കൃഷ്ണവർണ്ണം


ആകാശത്തിന്റെ ഭംഗിയാർന്ന നിറവും
സാഗരത്തിന്റെ സാന്ദ്രമായ
ഇന്ദ്രനീലവും കാർമേഘത്തിന്റെ
കരിനീലവും പുഴയുടെ ഇളംനീലവും
കൃഷ്ണാ... നിനക്കറിയുന്ന
ആ നിറം എത്രയോ മനോഹരം
മഷിതുള്ളികളിൽ 
നിറമൊഴുക്കുന്നവരുടെ
മനസ്സിന്റെ നീലത്തിൽ
നിന്നെത്രയോ വ്യത്യസ്തമാണത്
മഷിതുള്ളികളുടെ നീലം സ്നേഹിക്കുന്ന
നിന്നോട് ഞാൻ പറയുന്നു
എനിയ്ക്കിഷ്ടം കൃഷ്ണവർണ്ണം
ഓടക്കുഴലിലൂടെ ഒഴുകിയൊഴുകി വരും
ദ്വാപരയുഗത്തിന്റെ
സ്നേഹഗാനം
നിനക്കറിയുമോ ആ ഗാനത്തിന്റെ
സ്വരങ്ങളിൽ സംഗീതമുണരും
മഷിതുള്ളികൾ മറക്കാനിഷ്ടപ്പെടുന്ന
വിശുദ്ധ സംഗീതം...

No comments:

Post a Comment