Friday, August 13, 2010

മഴതുള്ളികൾ



ആരണ്യകത്തിലൂടെ
മുന്നോട്ടു നടന്ന
അയോദ്ധ്യയിലെ ഭൂമീ
നീ കണ്ട യുഗാന്ത്യത്തിന്റെ
കണ്ണുനീർതുള്ളികളിൽ
സരയൂനദിയ്ക്കരികിൽ
ഉറങ്ങിപ്പോയി കോസലം
ഇവിടെ ചെറിയ ഈ ഭൂമിയുടെ
ഒരു തൂവൽചിറകിൽ തലചായ്ച്ചുറങ്ങുന്ന
എന്റെ മനസ്സിനെ തൂക്കിയളക്കുന്ന
മഷിതുള്ളികളെ
എന്റെ ഹൃദയത്തിന്റെ ഭാഷ നിങ്ങൾക്കന്യം
അതറിയുന്ന ഒരോടക്കുഴൽ
എന്റെയരികിലുണ്ട്
അതിലെ സുഷിരങ്ങൾക്ക്
എന്റെ മനസ്സിന്റെ ഓരോ സ്വരവുമറിയാം
ആ സ്വരങ്ങൾ സൂക്ഷിക്കുന്ന
എന്റെ ചെറിയ ഭൂമീ
നിന്നെയറിയാത്ത മഷിതുള്ളികളിൽ
പടരുന്ന നിറങ്ങളെ
നീ മഴതുള്ളികളിലലിയിക്കുക...

No comments:

Post a Comment