ലോഹഗോളകങ്ങളിൽ
അഗ്നിയൊളിപ്പിച്ച
കാലത്തിന്റെ
ഗവേഷണശാലകളിലൂടെ
സൗരയൂഥഗ്രഹങ്ങളുടെ
യാത്രാപഥങ്ങളിൽ
ഭൂമീ! നിന്നെ തേടി ഞാൻ വന്നു
എത്രയോ ജന്മപരിണാമങ്ങളിൽ
നിന്നുണർന്നു വന്ന ജീവന്റെ
ഉണർവിൽ നീയെന്നെ
കൈയിലേറ്റി പാടിയ
താരാട്ടു പാട്ടിന്റെ
ഊഞ്ഞാൽപ്പടിയിലിരുന്നു
ഞാനുമെഴുതട്ടെ നിനക്കായി
ഒരു ഗാനം
അഗ്നിതണുക്കുന്ന
മഴതുള്ളികളുടെ ഗാനം
No comments:
Post a Comment