സ്വർഗവാതിലുകൾ
സ്വർഗവാതിലുകൾ
തുറന്നെത്തിയ മഴവിൽതുമ്പിലെ
നിറങ്ങളിൽ ചെമ്പകപ്പൂക്കൾ
മിന്നിയാടുമ്പോൾ
വാലനക്കിപ്പക്ഷികൾ വന്നിരുന്ന
അശോകമരങ്ങളിൽ പൂത്തുലഞ്ഞ സന്ധ്യ
പൂമുഖപ്പടിയിൽ കത്തിയ വിളക്കിനരികിൽ
ഇതിഹാസങ്ങൾ പകുത്ത്
ഐതിഹങ്ങളുടെ
അന്തരാത്മാവു തേടി
അരികിലിരുന്നു മന്ത്രിച്ച
ഓംങ്കാരപ്പൊരുളിൽ
മനസ്സ് ധ്യാനനിരതമാകുമ്പോൾ
സപ്തസാഗരങ്ങളെത്തിനിൽക്കുന്ന
ചക്രവാളത്തിലെ
നിലാവൊഴുകുന്ന ആകാശത്തിൽ
സപ്തർഷികൾ സന്ധ്യാവന്ദനത്തിനൊരുങ്ങി
No comments:
Post a Comment