Thursday, August 12, 2010

മഴതുള്ളികൾ


വിഷമവൃത്തങ്ങളിൽ
വീണുടഞ്ഞു മുറിവേറ്റ മനസ്സിൽ
കുളിരു തൂവിയ മഴതുള്ളികളിൽ
ഉണർന്ന ഭൂമീ.......
ഞാനിപ്പോൾ ഉപദ്വീപിന്റെ
ഉദ്യാനനഗരിയിൽ
വാക്കുകൾക്കുള്ളിലുറങ്ങിയ
മൗനമുടഞ്ഞു പോയ
ഏപ്രിൽപൂക്കൾ കരിഞ്ഞ
വേനലും കടന്ന്
സൗഗന്ധികങ്ങൾ വിരിഞ്ഞ
വൈശാഖം കുളിർന്ന നടവഴിയിലൂടെ
മെല്ലെ മുന്നോട്ടു നടക്കുന്നു
നിഴൽപ്പാടു വീണ മദ്ധ്യാഹ്നവും കടന്ന്
മഴ വീണ്ടുമുണർന്നു
മഴതുള്ളികളിൽ സ്വപ്നങ്ങൾ നെയ്ത്
വാക്കുകളും..

No comments:

Post a Comment