മലഞ്ചെരിവുകളിലെ നീരുറവകൾ
താഴേയ്ക്കൊഴുകുമ്പോൾ
ഭൂമീ............
നിന്റെ ഭ്രമണവേഗങ്ങളിൽ
മാറ്റങ്ങൾ കാത്തിരുന്ന പുഴയോരത്ത്
മാറ്റൊലിക്കൊള്ളുന്ന ശംഖിൽ
പ്രണവമുണരുമ്പോൾ
ചലനവേഗങ്ങളിൽ
മാഞ്ഞു മറയുന്ന നിമിഷങ്ങളെ
കൈയിലേറ്റിയമ്മാനമാടുന്ന
മനുഷ്യമനസ്സിന്റെ
അന്തമില്ലാത്ത ചിന്താസരണികളിൽ
വീണുടയാത്ത സമുദ്രമേ
മഴതുള്ളികളിലെ
സംഗീതത്തിന്റെ ഓരോ സ്വരവും
മുത്തുചിപ്പികൾക്കുള്ളിൽ
നീ ഭദ്രമായി സൂക്ഷിക്കുമ്പോൾ
സാഗരമേ
ഞാൻ നിന്നിലലിയുന്ന
മുത്തുചിപ്പിയിലുറങ്ങുന്ന
സംപൂർണ്ണരാഗത്തിന്റെ
മാറ്റങ്ങളില്ലാത്ത
പ്രകൃതിസ്വരമായ് മാറുന്നു...
No comments:
Post a Comment