അതിർവരമ്പുകളില്ലാത്ത
സ്വർഗവാതിലിനരികിൽആകാശഗംഗയൊഴുകിയ
ബ്രഹ്മാണ്ഡവിടവിലൂടെ
ഉണർന്ന വാക്കിലായിരുന്നു
എന്റെ പുനർജനി
നാലുകെട്ടിലെ
നനുത്ത തുളസിത്തറയിൽ
വിളക്ക് വച്ച് ഞാനുണർന്ന
പ്രഭാതത്തിൽ
അരികിലിരുന്നമ്മ പാടിയ
താരാട്ടുപാട്ടിൽ
സ്നേഹമുണ്ടായിരുന്നു
പാടത്തിനപ്പുറം നഗരം വിഭജിച്ച
മനുഷ്യ മതിലുകൾക്കിടയിലൂടെ
ഞാൻ നടക്കുമ്പോൾ
എന്റെയരികിൽ മഴതുള്ളികളും
യാത്ര തുടർന്നു
ഒരു വേണുഗാനവും.....
No comments:
Post a Comment