സാഗരസ്പന്ദനങ്ങൾ
മഹാപ്രവാഹങ്ങളുടെ
സംഗമശീതളിമയിലുണരുന്ന
മുനമ്പിലെ സാഗരമേ
നിന്റെയുള്ളിലെ ഹൃദ്സ്പന്ദനങ്ങളിൽഒരു കടലും ഒരുൾക്കടലും
സംയമിക്കുമ്പോൾ
ധ്യാനനിരതമായ
കാവിധരിച്ച ഒരു മനസ്സിലെ
അഗ്നിസ്ഫുലിംഗങ്ങളിൽ
പ്രഭാതങ്ങൾ തിരിവച്ചുണരുമ്പോൾ
എന്റെ ഹൃദ്സ്പന്ദനമായി
മാറുന്ന സംഗമസ്ഥാനമേ
നിന്റെ മണൽത്തീരങ്ങളിലിരുന്ന്
ഉദയാസ്തമയങ്ങളെഴുതുന്ന
ചക്രവാളത്തിന്റെ
കമനീയ വിതാനങ്ങളിൽ
കവിതപോലെ വന്നൊഴുകുന്ന
കടലുകളെ കൈയേറ്റി നിൽക്കുന്ന
സാഗരമേ
നിന്നെ തേടി ഞാനെത്രയോ
പ്രദക്ഷിണവഴികളിൽ
ഭൂമിയോടൊപ്പം നടന്നിരിക്കുന്നു
നീയെന്നിലുമുണരുക
മഹാപ്രഹാമായ് ....
No comments:
Post a Comment